മൂന്നാർ: പഴയ മൂന്നാറിലെ സ്വകാര്യ കോട്ടേജിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ കരിപ്പയൂർ കുന്നുംകുളം തെക്കേപ്പാട്ട് വീട്ടിൽ ശ്രീജേഷ് സോമൻ (29) ആണ് തൂങ്ങി മരിച്ചത്.
വിനോദ സഞ്ചാരത്തിനായി കഴിഞ്ഞ 14-നാണ് യുവാവ് മൂന്നാറിലെത്തിയത്. 14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകളിൽ സന്ദർശിച്ച യുവാവ്, ഇന്നലെ രാത്രി 11-ന് കോട്ടേജ് ജീവനക്കാരൻ അരവിന്ദനുമായി സംസാരിച്ചിരുന്നു.
Read Also : തുരുതുരാ വെടിവെച്ചു! എന്നാൽ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ വലിയ മതിപ്പായിരുന്നു: നടുക്കുന്ന ഓർമയിൽ അഖിൽ രഘു
മൂന്നാം നിലയിലെ വാട്ടർ ടാങ്കിന്റെ സമീപത്തെ മേൽക്കൂരയിലുള്ള ഇരുമ്പുകമ്പിയിലാണ് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments