KottayamLatest NewsKeralaNattuvarthaNews

കാമുകി വഞ്ചിച്ചു, കൊലപ്പെടുത്താന്‍ പോകാന്‍ വണ്ടിക്കാശ് വേണമെന്ന് 15കാരൻ: അനുഭവം വിവരിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ

കോട്ടയം: ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകി വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പതിനഞ്ചുകാരനായ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ്, ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് നിഷ ജോഷി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിഷ ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘പുതിയ സിനിമയില്‍ മറ്റൊരു നടിയെ കാസ്റ്റ് ചെയ്തത് വൈരാഗ്യമായി’- മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിജയ് ബാബു

പോലീസുകാർ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്…. മദ്യപിച്ചു ലക്ക് കെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം 20 വർഷത്തോട് അടുക്കുന്ന എന്റെ സർവീസ് ജീവിതത്തിലും ഇത്തരം അനവധി ആളുകളുമായി കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.. എന്നാലും ഇന്നലെ ഉണ്ടായ ഒരു അനുഭവം സർവീസിൽ ആദ്യം… ഇന്നലെ day and night ഡ്യൂട്ടി ആയിരുന്നു… രാവിലെ കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾക്ക്ലീഡർ ഷിപ്നെ കുറിച്ചും ഡ്രഗ്ഗ്സ് നു എതിരെ ഉള്ള ബോധവൽക്കരണ ക്ലാസും ഒക്കെ കഴിഞ്ഞു ജസ്റ്റ്‌ സ്റ്റേഷനിലേയ്ക്ക് എത്തിയതേ ഉള്ളു….. അപ്പോഴാണ് ഒരു അച്ഛൻ ആകെ വെപ്രാളത്തിൽ സ്റ്റേഷനിൽ എത്തിയത്… അദ്ദേഹത്തിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ പറഞ്ഞാൽ അനുസരിക്കുന്നില്ല..

കുട്ടിയ്ക്കു ഒരു കാമുകിയുണ്ട്.. അവൾ അവനെ തേച്ചതുകൊണ്ട് ഓൺലൈൻ വഴി പരിചയപ്പെട്ടു കണ്ണൂർ കാരിയായ അവളെ കൊല്ലാൻ പോകാൻ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ചു വീട്ടിൽ വഴക്കുണ്ടാക്കുന്നു.. ഇതായിരുന്നു ആ അച്ഛന്റെ പരാതി….. ഇന്നലെ എല്ലാവർക്കും സ്പെഷ്യൽ ഡ്യൂട്ടി ആയതിനാൽ സ്റ്റേഷനിൽ ആളില്ല.. സ്വാഭാവികമായും child friendly officer കൂടിയായ എനിക്കായി കുട്ടിയെ നേരെ ആക്കേണ്ട ചുമതല…. രാവിലെ കുട്ടികളുടെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു ആത്മ വിശ്വാസത്തിൽ ആയിരിക്കുന്ന എനിക്ക് ഇതു കേട്ടപ്പോൾ so.. Simple… എത്രയോ കുട്ടികളെ നമ്മൾ കൈകാര്യം ചെയ്തിരിക്കുന്നു… Spc യുടെ ഭാഗമായി എത്രയോ കുട്ടികളെ കാണുന്നു.. അവരുടെ പ്രേശ്നങ്ങൾ കേൾക്കുന്നു.. ഇതൊക്കെ നിസാരം…. കുട്ടി ആയതുകൊണ്ട് യൂണിഫോം മാറി സിവിൽ ഡ്രെസ്സിൽ ഞാൻ തയ്യാറായി… സ്റ്റേഷനിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ ദൂരമേ അവരുടെ വീട്ടിലേയ്ക്ക് ഉള്ളു…… ഞാൻ എന്റെ ആക്ടിവയിൽ പോവാൻ തയ്യാറായപ്പോൾ അവരുടെ കാറുണ്ട് അതിൽ പോകാമെന്നായി അവർ….

സുബൈര്‍ വധം: രണ്ട് പ്രതികൾ കൂടി അറസ്റ്റില്‍

കാറിൽ കയറി ഒരു മൂളിപ്പാട്ടൊക്കെ പാടി… അവനെ സ്നേഹത്തോടെ ചേർത്തിരുത്തി..അവിടെ ചെന്ന് കഴിഞ്ഞു .അവനെ കേൾക്കേണ്ടത് എങ്ങനെ ആണെന്നും അവനെ ഒന്ന് ചേർത്ത് നിർത്തി സമധാനിപ്പിക്കണം എന്നുമൊക്കെ ആലോചിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു…… എന്റെ മോനും ഏകദേശം അതെ പ്രായമൊക്കെ ആണല്ലോ…. കാർ ഒരു വല്യ വീടിന്റെ മുറ്റത്തു ചെന്നാണ് നിന്നത്……. ആ വീട്ടിൽ ആരൊക്കെയോ ഉണ്ടായിരുന്നു അവനു ചുറ്റും.. ഞാൻ ചിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി.. ഉടനെ അവൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റ്.. നീ ആരാ… ഞാൻ മറുപടി പറയുന്നതിന് മുൻപ് കുട്ടിയുടെ അച്ഛൻ പോലീസ് സ്റ്റേഷനിലെ ഒരു സർ ആണ് എന്ന് പറഞ്ഞു… മോനെ ഒന്ന് കാണാൻ വന്നതാണ് എന്ന് സ്നേഹത്തോടെ ഞാൻ പറഞ്ഞു.. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവൻ അകത്തേയ്ക്ക് പാഞ്ഞു.. തിരിച്ചു അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു ഒരു വെട്ടുകത്തി എന്റെ നേരെ ആഞ്ഞു വീശി…..

ഒരു നിമിഷം ഞാൻ മരണം മുന്നിൽ കണ്ടു…… പ്രായത്തിൽ കവിഞ്ഞ വളർച്ച ഉള്ള അവനെ തടയാൻ അവർ ശ്രെമിച്ചിട്ടു പറ്റുന്നില്ല…… കത്തി താഴെ ഇടെടാ എന്ന് പറയുമ്പോൾ താഴെ ഇടാൻ ഇതു സിനിമയുമല്ലല്ലോ…. ഒരു കുട്ടിയെ കീഴ്പ്പെടുത്താൻ പറ്റാത്ത നീയൊക്കെ പിന്നെ training കഴിഞ്ഞ പോലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട…. കാരണംഡ്രഗ്ഗ്‌ അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ……. വെട്ടുകത്തി ആഞ്ഞു വീശുന്നവനെ കീഴ്പ്പെടുത്താൻ അപ്പോൾ സെൽഫ് ഡിഫെൻസിന്റെ പാഠങ്ങൾ tഒന്നും മനസ്സിലേക്ക് വന്നതുമില്ല…… ഒന്നുമാത്രം മനസ്സിൽ വന്നു… എന്റെ അപ്പനില്ലാത്ത കുട്ടികൾക്ക് അമ്മയും കൂടി ഇല്ലാതാവുമല്ലോ എന്ന്…… എന്തേലും എനിക്ക് സംഭവിച്ചാൽ ഒരു ദിവസം ആദരാഞ്ജലികൾ സ്റ്റാറ്റസ് ആയി എല്ലാരും ഇടും…. വെറും 10 rs റിസ്ക് allowance കിട്ടുന്ന പോലീസ് ജോലിക്ക് വെട്ടുകൊണ്ട് റിസ്ക് എടുക്കാൻ കഴിയാത്തതുകൊണ്ട് സ്കൂട്ട് ആവുകയല്ലാതെ എനിക്ക് മുൻപിൽഅപ്പോൾ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു….

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികളുടെ സ്വര്‍ണം

ഓപ്പോസിറ് വീട്ടിലേക്കാണ് ഞാൻ ചെന്നത്….. എന്നേക്കാൾ ആരോഗ്യമുള്ള അവൻ വെട്ടുകത്തിയുമായി പുറകെയും…. ആ വീട്ടുകാർ ഹെൽപ് ചെയ്താൽ അവരുടെ കൂടെ സഹായത്തോടെ അവനെ കീഴ്പ്പെടുത്താം പക്ഷേ വീട്ടുകാർക്ക് അവനെ ഭയം ആണെന്ന് തോന്നുന്നു…. ഞാൻ അടുത്ത വീട്ടിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് ഫോൺ വിളിച്ചു ജീപ്പ് വരുവാൻ പറഞ്ഞു…… സംഭവം അറിഞ്ഞു ജീപ്പ് എത്തി.. അപ്പോഴും അവൻവെട്ടു കത്തിയുമായി അലറിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്……. ഇതിവിടെ കുറിക്കാൻ കാരണം വേറെ ഒന്നുമല്ല… എന്റെ സഹപ്രവർത്തകർക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഇനി ഉണ്ടാവരുത് എന്ന് ഓർത്താണ്… കാലം ഒരുപാട് മാറി…. എത്ര ആളില്ലാത്ത സ്റ്റേഷൻ ആണെങ്കിലും ഇന്ന് എനിക്ക് സംഭവിച്ചതുപോലെ ഒറ്റയ്ക്ക് ഡ്യൂട്ടിയ്ക്ക് പോവാതിരിക്കുക….. എന്തെങ്കിലും പറ്റിയാൽ നിങ്ങൾ എന്തിന് ഒറ്റയ്ക്ക് പോയി എന്ന് കുറ്റപ്പെടുത്താനേ ആളുണ്ടാവു….. നമ്മൾ കുട്ടികൾ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികൾ അല്ല ഇപ്പോൾ…. നമ്മൾ കണ്ട തുലഭാരം കണ്ടു വളർന്നവർ അല്ല അവർ…

‘ചെറിയ യുദ്ധങ്ങൾക്ക് വ്യോമസേന എപ്പോഴും തയ്യാറായിരിക്കണം’: വ്യോമസേനാ മേധാവി

ആക്ഷനും വയലൻസ് ഉം ഉള്ള KGF കണ്ടു വളരുന്നവരാണ്… പബ്ജീയ്ക്കും Free ഫയർ നു അഡിക്ട്ടു ആയി വളരുന്നവരാണ് … ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട…. എന്നെ അവൻ ഉപദ്രവിച്ചാലും അവനു കുട്ടി എന്ന പ്രിവിലേജ് ഉണ്ട് അവനു വേണ്ടി സംസാരിക്കാൻ ബാല അവകാശ കമ്മിഷനുകൾ ഉണ്ട്…… ഞങ്ങളുടെ tax കൊണ്ട് ശമ്പളം തരുന്നത് ഇതൊക്കെ ചെയ്യാൻ വേണ്ടി ആണ് എന്ന് ഘോരഘോരം വാദിക്കുന്നവരോട്…. അവരവരുടെ മക്കളെ കൺട്രോളിൽ വളർത്താൻ പഠിക്കുക എന്നൊരു അപേക്ഷ ഉണ്ട്……. ചെയ്യേണ്ട കടമകളിൽ നിന്ന് ഒഴിഞ്ഞു മാറി എല്ലാം പോലീസിന്റെ മാത്രം ഉത്തര വാദിത്വം എന്ന ചിന്തയും കളയുക…. De അഡിക്ഷൻ വേണ്ടവർക്ക് അതും സൈക്യട്രി ട്രീത്മെന്റും കൗൺസിലിങ്ങും വേണ്ടവർക്ക് അതും നൽകുക…….child വെൽഫെയർ കമ്മിറ്റിയും child ലൈൻ മൊക്കെ നിങ്ങളെ സഹായിക്കാനുണ്ട്…… എല്ലാത്തിനുമുള്ള മരുന്ന് പോലീസിന്റെ കയ്യിൽ ഇല്ല……. ചൂരൽ എടുത്തു പോലും തല്ലാൻ നിയമം അനുവദിക്കുന്നുമില്ല……… വെട്ടുന്നവന്റെ നേരെ വിരിമാറ് കാട്ടിക്കൊടുക്കണമെങ്കിൽ പോലീസുകാർക്ക് കുട്ടിയും കുടുംബവും ഒന്നും ഇല്ലാതിരിക്കണം…..

(NB… കുട്ടിയെ ട്രീറ്റ്മെന്റിനും കൗൺസിലിങ്ങിനും .ഉള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് )

shortlink

Related Articles

Post Your Comments

Related Articles


Back to top button