PathanamthittaKeralaNattuvarthaLatest NewsNews

എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം നല്‍കുന്നു: ജനീഷ്‌ കുമാറിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്‌ കുമാറിന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. ജനീഷ്‌ കുമാറിന്റെ സ്ഥിരമായുള്ള ശബരിമല ദര്‍ശനം, തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമായാണ് ജനീഷ്‌ കുമാര്‍ നിലപാടെടുത്തതെന്നാണ് വിമര്‍ശനം.

ശബരിമല സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ ജനീഷ്‌കുമാര്‍ സമൂഹത്തിന് നല്‍കിയ സന്ദേശം, പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചു. ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ടത് ഇത്തരം സമീപനമല്ലെന്നും, പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ഈ വിമര്‍ശത്തെ, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ കൈയ്യടിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇടുക്കി എയര്‍ സ്ട്രിപ്പ് പദ്ധതി ആശങ്കയിൽ: മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

അതേസമയം, സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച്, മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീമിനെതിരെയും, ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയർന്നിരുന്നു. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button