YouthLatest NewsKeralaComputerMenNewsIndiaCameraInternationalMobile PhoneWomenLife StyleTechnology

വിപണിയിലെ താരമാകാൻ Micromax In 2C

ഈ സ്മാര്‍ട്ട് ഫോണുകള്‍ 3 ജിബി റാം, 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കും

Micromax In 2C സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ ക്യാമറകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 8499 രൂപയാണ് ഇന്ത്യന്‍ വിപണി വില.

ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.52-inch HD+ ഡിസ്പ്ലേയിലാണ് ഉളളത്. Unisoc T610 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ, ആന്‍ഡ്രോയിഡ് 11 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

Also Read: രേണുരാജ് ഇനി വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമന് സ്വന്തം: വിവാഹത്തിൽ പങ്കെടുത്തത് വളരെ കുറച്ച് പേർ മാത്രം

ഈ സ്മാര്‍ട്ട് ഫോണുകള്‍ 3 ജിബി റാം, 32 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കും. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്കുള്ളത്. 8 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ പിന്‍ ഭാഗത്തും കൂടാതെ, 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ച വെക്കുന്നതാണ്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button