Latest NewsNewsMobile PhoneTechnology

പോക്കറ്റ് കാലിയാവാതെ രണ്ടായിരത്തിന് താഴെയുള്ള ഇയർപോഡുകൾ : റിയൽ മി മുതൽ ബോട് വരെ

ബോട്ട് നിർവാണ, Jlab Go Air Pop, സൌണ്ട്കോർ ബ്രാൻഡുകളിൽ നിന്നും നിങ്ങൾക്ക് ഇയർപോഡ് ലഭിക്കും.

ന്യൂദൽഹി : ഇന്ന് ഇയർപോഡുകൾ അരങ്ങ് വാഴുന്ന കാലമാണ്. എന്നാൽ മികച്ചതൊന്ന് ബജറ്റ് വിലയിൽ തിരഞ്ഞെടുക്കുക എന്നതും ചില്ലറക്കാര്യമല്ല. ഈ സാഹചര്യത്തിൽ രണ്ടായിരം രൂപയ്ക്ക് താഴെ വരുന്ന ചില്ല നല്ല ഇയർപോഡുകൾ എല്ലാവർക്കും പോക്കറ്റ് കാലിയാവാതെ വാങ്ങാനാവുന്നതാണ്. അവയെ ഒന്ന് പരിചയപ്പെടാം.

Mivi DuoPods A650

വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള ഇയർബഡ്സാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ Mivi DuoPods A650 നല്ലൊരു ചോയിസ് തന്നെയാണ്. 5.1 ബ്ലൂടൂത്ത് വേർഷനിൽ, 10 മീറ്റർ ദൂരത്തിൽ വരെ കണക്റ്റിവിറ്റി ലഭിക്കുന്ന ഇയർപോഡാണിത്. 55 മണിക്കൂർ ടോക്ക്-ടൈം ഈ ഇയർബഡ്സിനുണ്ട്. നോയിസ് കാൻസലേഷൻ ഫീച്ചറും Mivi ഇയർപോഡിന് ലഭിക്കുന്നു. ആമസോണിൽ 1,599 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്.

realme Buds Q2 Neo

റിയൽമി ഇയർബഡ്സുകൾക്കുള്ള ഡീലാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ബഡ്സ് ക്യൂ2 നിയോയാണ് മികച്ച ഓപ്ഷൻ. നോയിസ് കാൻസലേഷൻ, ഫോൾഡെബിൾ ഡിസൈൻ ഇത് ഫീച്ചർ ചെയ്യുന്നു. ലിഥിയം അയൺ ബാറ്ററിയിൽ 20 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കും. ഫ്ലിപ്കാർട്ടിലെ ഓഫറിലൂടെ റിയൽമി ബഡ്സ് 1,598 രൂപയ്ക്ക് സ്വന്തമാക്കാം.

OnePlus Nord Buds 2R

വൺപ്ലസിന്റെ ഇയർപോഡുകൾ ആമസോൺ ഓഫറിലൂടെ ലാഭത്തിൽ സ്വന്തമാക്കാം. 5.3 ബ്ലൂടൂത്ത് വേർഷൻ വൺപ്ലസ് ഇയർപോഡിന് 10 മീറ്റർ ദൂരത്തിൽ കണക്റ്റിവിറ്റി ലഭിക്കും. ഇതിൽ ലിഥിയം അയൺ ബാറ്ററിയാണുള്ളത്. 20 മണിക്കൂർ ടോക്ക് ടൈം ഇതിനുണ്ട്. ആമസോണിൽ ഈ നോർഡ് ബഡ്സ് 2ആർ 1,699 രൂപയ്ക്ക് ലഭിക്കുന്നു.

Boat Airdopes Max

ഇതേ വിലയിൽ നിങ്ങൾക്ക് ബോട്ട് ബ്രാൻഡിൽ നിന്നും എയർഡോപ്സ് മാക്സ് വാങ്ങാം. 90 മണിക്കൂർ ടോക്ക് ടൈം കിട്ടുന്ന എയർപോഡാണിത്. 5.3 ബ്ലൂടൂത്ത് വേർഷനാണ് ഈ ഇയർപോഡിലുള്ളത്. നോയിസ് കാൻസലേഷൻ ഫീച്ചറും ഇതിൽ ലഭിക്കുന്നു. 1747 രൂപയാണ് ഇതിന് വില വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button