
ചെന്നൈ : 50MP+10MP+12MP ക്യാമറയുള്ള സാംസങ് ഗാലക്സി S23 5G നിങ്ങൾക്കിപ്പോൾ ഓഫറിൽ വാങ്ങാം. പ്രീമിയം പെർഫോമൻസുള്ള സാംസങ് സ്മാർട്ഫോൺ പകുതി വിലയ്ക്ക് വാങ്ങാം. കോംപാക്റ്റ് ഡിസൈനും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള ഫോണാണ് എസ്23 5G.
8GB+128GB വേരിയന്റിനാണ് ഫ്ലിപ്കാർട്ടിൽ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 89,999 രൂപയാണ് ഇതിന്റെ യഥാർഥ വില. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഫോൺ Rs 44,994-ന് ലിസ്റ്റ് ചെയ്തിരിക്കുന്നു. 95999 രൂപ വിലയുള്ള 8GB+256GB മോഡലിനും കിഴിവുണ്ട്. ഈ സാംസങ് ഫോണിന് ഇപ്പോൾ 49,999 രൂപയാണ് വില.
ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ പലിശയില്ലാതെ 8,334 രൂപയ്ക്ക് വാങ്ങാം. 7,500 രൂപയ്ക്ക് നിങ്ങൾക്ക് 128ജിബി സ്റ്റോറേജും ഇഎംഐയിൽ പർച്ചേസ് ചെയ്യാം. 26,150 രൂപ വരെ പഴയ ഫോൺ മാറ്റി വാങ്ങിയുള്ള എക്സ്ചേഞ്ച് ഓഫറിലും സ്വന്തമാക്കാം.
സാംസങ് ഗാലക്സി S23 5G ഒരു കിടിലൻ ഫോണാണ്. ഇതിൻ്റെ സ്പെസിഫിക്കേഷനും അത്രയ്ക്കുണ്ട്. 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എസ് 23 ഫോണിലുള്ളത്. ഇതിന് 1080 x 2340 പിക്സൽ റെസല്യൂഷനുമുണ്ട്. ഫോണിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഈ ഡിസ്പ്ലേ ക്വാളിറ്റി ഗെയിമിംഗിനും മറ്റും അനുയോജ്യവുമാണ്. 3.36GHz-ൽ പ്രവർത്തിക്കുന്ന സ്നാപ്ഡ്രാഗൺ 8 Gen 2 പ്രൊസസറാണ് ഫോണിലുള്ളത്. ഇത് അതിശയിപ്പിക്കുന്ന വേഗത്തിലുള്ള പ്രകടനം ഉറപ്പാക്കുന്നു.
8GB റാമുള്ള ഒക്ടാ-കോർ ചിപ്‌സെറ്റ് ലാഗ്-ഫ്രീ പെർഫോമൻസും തരുന്നു. ഫോണിന്റെ ഇൻബിൽറ്റ് സ്റ്റോറേജ് 128GB ആണ്. 50MP മെയിൻ സെൻസറാണ് സാംസങ് ഗാലക്സി എസ്23 ഫോണിലുള്ളത്. ഇതിൽ 12MP അൾട്രാ-വൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. ഫ്ലാഗ്ഷിപ്പായ അൾട്രായുടെ അത്രയും മികവുറ്റ ക്യാമറയല്ലെങ്കിലും ഫോട്ടോഗ്രാഫിയ്ക്കായി ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്.
ഡ്യുവൽ പിക്‌സൽ PDAF, സൂപ്പർ സ്റ്റെഡി വീഡിയോ സപ്പോർട്ടും ഈ സാംസങ് ഫോണിനുണ്ട്. ഇതിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ക്യാമറയുമുണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഈ സാംസങ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 3900mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
ആൻഡ്രോയിഡ് v13-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. എന്നാൽ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ ഇതിൽ ലഭിക്കും. അതുപോലെ ഫോണിൽ ഡ്യുവൽ സിം, 5G, VoLTE, Vo5G, NFC, Wi-Fi കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്.
Post Your Comments