
കൊച്ചി: നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനാണ് യുവതാരം കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടി തന്റെ അഭിനയ മികവ് തെളിയിച്ചതാണ്. ഇപ്പോൾ, മാതാപിതാക്കളുടെ പാരമ്പര്യം സിനിമയിലെത്താൻ എളുപ്പവഴിയായെന്ന വിമർശനത്തിന് കാളിദാസ് ജയറാം നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നതെന്ന് കാളിദാസ് പറയുന്നു.
‘എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു. അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിക്കില്ലല്ലോ’ കാളിദാസ് പറഞ്ഞു. അച്ഛന്റെ മേല്‍വിലാസത്തില്‍ സിനിമയില്‍ എത്തിയാലും നിലനില്‍ക്കണമെങ്കില്‍ എന്തെങ്കിലും കഴിവുണ്ടായിരിക്കണമെന്ന് കാളിദാസ് കൂട്ടിച്ചേർത്തു.
Post Your Comments