Latest NewsKeralaNews

ഈ രണ്ട് മലയാള സൂപ്പർ താരങ്ങൾക്ക് കേരളത്തിൽ വോട്ട് ചെയ്യാനാകില്ല

ഒഴിവാക്കാനാവാത്ത സിനിമാത്തിരക്കുകൾ ഇല്ലെങ്കിൽ, പോളിങ് ബൂത്തിലെത്തി വോട്ടവകാശം നിർവഹിക്കാൻ സമയം മാറ്റിവെക്കുന്നവരാനാണ്‌ മലയാളത്തിന്റെ പ്രിയ സൂപ്പർ താരങ്ങൾ. അത് മോഹൻലാൽ ആയാലും മമ്മൂട്ടിയായാലും അങ്ങനെ തന്നെ. സൂപ്പർ താരങ്ങൾ അല്ലാത്തവരും ഷൂട്ടിംഗ് തിരക്കുകൾ ഇല്ലെങ്കിൽ ബൂത്തിലേക്കെത്താറുണ്ട്. പക്ഷേ, മലയാളികളായ രണ്ട് സൂപ്പർ താരങ്ങൾക്ക് കേരളത്തിൽ വോട്ടില്ല. നയൻതാരയും ജയറാമും ആണ് ആ താരങ്ങൾ.

നടൻ ജയറാമിനും കുടുംബത്തിനും വോട്ട് തമിഴ്നാട്ടിലാണ്. ഇക്കുറി ഭാര്യ പാർവതി എന്ന അശ്വതി, മക്കളായ കാളിദാസ് ജയറാം, മാളവികാ ജയറാം എന്നിവർക്കൊപ്പം ജയറാം വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ എത്തിയിരുന്നു. എല്ലാ തവണയും വോട്ട് ചെയ്യാൻ ഇവർ എത്താറുണ്ട്. പതിവുപോലെ ഇത്തവണയും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 2021ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ബൂത്തിൽ കാണാത്ത താരങ്ങളിൽ മലയാളിയായ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും ഉണ്ടായിരുന്നു. ഇക്കുറിയും രണ്ടുപേരെയും അവിടെ കണ്ടിരുന്നില്ല. നയന്താരയ്ക്കും വോട്ട് തമിഴ്നാട്ടിലാണ്. മലയാളി നടി ആണെങ്കിലും താരത്തിന് പ്രശസ്‌തി നേടി കൊടുത്തത് തമിഴ് സിനിമയാണ്. അതിനാൽ, നടി ചെന്നൈയിൽ ആണ് സ്ഥിരതാമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button