കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരും ചില ന്യൂനപക്ഷ സമുദായക്കാരും വാദിക്കുമ്പോള്‍, ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന തെളിവുമായി ക്ലബ് ഹൗസ്. പ്രണയക്കുരുക്കില്‍ പെടുത്തി കേരളത്തിലെ ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ എങ്ങനെ മതം മാറ്റാം എന്നതിനെക്കുറിച്ച് നവ സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ പരിശീലനം നടന്നതായി ആരോപണം.
Read Also : കൊടുവാൾ കണ്ടെടുത്തു: ശ്രീനിവാസൻ വധക്കേസ് പ്രതികളുമായുള്ള തെളിവെടുപ്പിനിടെ യുവമോര്‍ച്ചാ പ്രതിഷേധം
ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു പരിശീലനത്തിന്റെ ഭാഗമായി ചര്‍ച്ച നടന്നത്. ഇതിന്റെ വിവരം ഓഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. അതേസമയം, ക്ലബ് ഹൗസിലെ ഈ ചര്‍ച്ച ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തോടെ മറ്റാരെങ്കിലും ചെയ്തതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു.
ഏപ്രില്‍ 21നാണ് ക്ലബ് ഹൗസില്‍ ‘ലൗ ജിഹാദ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്. പുറത്തുവന്ന ഓഡിയോ പ്രകാരം വലിയ ഗൗരവമായ വിവരമാണിത്. പെണ്‍കുട്ടികളെ ചതിക്കുഴിയിലാക്കി മതം മാറ്റണമെന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം.
ക്ലബ് ഹൗസില്‍ നിന്ന് ചോര്‍ന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍
ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വ്യക്തി പറയുന്നത് ഇങ്ങനെ, ‘പെണ്‍കുട്ടികളുമായി പ്രണയത്തിലായാല്‍ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവ സാധിച്ചു കൊടുത്ത് വിശ്വാസം നേടണം. അങ്ങനെ ഇവരെ സിറിയയിലേക്ക് കടത്തണം. നമ്മളെ സംബന്ധിച്ച് ഇത് ജിഹാദ് മാത്രമാണ്’
ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു യുവാവിന്റെ ആശയം വ്യത്യസ്തമാണ്. ‘പ്രണയക്കുരുക്കിലാകുന്ന പെണ്‍കുട്ടിക്ക് ആദ്യം ഒരു ഗിഫ്റ്റ് നല്‍കണം. ഇത് വെറും ഗിഫ്റ്റല്ല. ആഭിജാത്യം നടത്തിയ ശേഷം ഗിഫ്റ്റ് കൊടുക്കുകയാണെങ്കില്‍ ഏതൊരു സന്ദര്‍ഭത്തിലും നമ്മുടെ ലക്ഷ്യത്തില്‍ അവരെ എത്തിക്കാന്‍ കഴിയും. പിന്നെ ഒരിക്കലും വഴുതിപ്പോകില്ല’, ഇയാള്‍ പറയുന്നു.
‘തുടര്‍ന്ന് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പഠിക്കുകയാണ് ചെയ്യേണ്ടത്. അതിനായി ആദ്യം ചെയ്യേണ്ട പരിപാടി ഒരു പെണ്ണ് എന്താണന്ന് ആദ്യം പഠിക്കുക എന്നതാണ്. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കുക. പിന്നീട് അവളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുക. അങ്ങനെ ചെയ്താല്‍ അവള്‍ താനെ നമ്മുടെ ഭാഗത്തേക്ക് ചാഞ്ഞു വരും. പെണ്‍കുട്ടിയുടെ അടുത്ത് വിയര്‍പ്പ് നാറ്റമില്ലാതെ പെര്‍ഫ്യും പൂശി വൃത്തിയായി പോകണം’, ഇയാള്‍ ഉപദേശിക്കുന്നു.
‘പാലാ രൂപതയിലെ ഒരു ഇടവകയിലേയും പെണ്‍കുട്ടികള്‍ക്ക് ജ്യൂസ് കിട്ടുന്നില്ല. അത്തരം അസംതൃപ്തരായ പെണ്‍കുട്ടികളെ പ്രത്യേകം നോട്ട് ചെയ്യണം’, ചര്‍ച്ച ചെയ്യുന്ന വ്യക്തി പറയുന്നു.
‘സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്റ് കൂടും എന്നതിനാല്‍ അത്ര സൗന്ദര്യമില്ലാത്ത പെണ്‍കുട്ടികളെ വളച്ചെടുത്താലും മതി’ എന്നും ഈ വ്യക്തി പറയുന്നു.
പെണ്‍കുട്ടികളെ വളയ്ക്കുന്നതില്‍ വിദഗ്ധനുണ്ടെന്നും അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ചര്‍ച്ച നയിക്കുന്ന ആളെപ്പറ്റി തുടക്കത്തില്‍ തന്നെ അവതാരകന്‍ പറയുന്നുണ്ട്.
ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രധാനമായും ചില പ്രത്യേക സമുദായത്തിലെ വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകളിലും ചില വ്യാജ അക്കൗണ്ടുകളിലുമാണ് ആളുകള്‍ പങ്കെടുത്തത്. എണ്ണൂറിലധികം അംഗങ്ങളുള്ള ഗ്രൂപ്പിലെ ഏതാനും പേരാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്. എപ്പിസോഡ് വണ്‍ എന്ന നിലയിലുള്ള ആദ്യ ചര്‍ച്ചയായിരുന്നു ഇത്.
എന്നാല്‍, ചര്‍ച്ച യാഥാര്‍ത്ഥ്യമാണോ, അതോ ആരെങ്കിലും മന:പൂര്‍വ്വം കബളിപ്പിച്ചതാണോ എന്നും സംശയമുണ്ട്.
Post Your Comments