
തലശേരി: ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നും റീത്ത് കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുമുറ്റത്താണ് റീത്ത് കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. ഒന്ന് വീടിന്റെ പുറകെ വശത്തും, മറ്റൊന്ന് വീടിന്റെ മുൻവശത്തുമായിരുന്നു ഉണ്ടായിരുന്നത്. റീത്ത് കൊണ്ടുവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ, പ്രദേശത്ത് മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്.
Also Read:യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും റയലും നേർക്കുനേർ
റീത്ത് കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇനിയൊരു ആക്രമണം കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ, പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി.
ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിൽ സുമേഷുമുണ്ടായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് സുമേഷ്. ഇയാളാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം, ഇയാളെയും പോലീസ് പിടികൂടിയിരുന്നു. നിലവിൽ സുമേഷ് ജയിലിലാണ്. അതേസമയം, ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു.
Post Your Comments