Latest NewsFootballNewsSports

യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: സിറ്റിയും റയലും നേർക്കുനേർ

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ സെമിയിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ നേരിടും. സിറ്റിയുടെ മൈതാനത്ത് രാത്രി 12.30നാണ് മത്സരം. റയൽ മാഡ്രിഡ് പതിനാലാം കിരീടത്തിനായി ഇറങ്ങുമ്പോൾ ആദ്യ കിരീടമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം.

ടീമിന്റെ നിർണായക സമയങ്ങളിൽ ഗോളടിച്ചു കൂട്ടുന്ന കരീം ബെൻസേമയെ മുന്നിൽ നിർ‍ത്തിയാവും റയലിന്റെ ആക്രമണങ്ങൾ. ഒപ്പം വീനിഷ്യസ് ജൂനിയറും ഫെഡേ വെൽവെർദേയും ചേരുമ്പോള്‍ റയൽ നിര ശക്തം. പരിക്കേറ്റ കാസിമിറോ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. ക്രൂസും കാമവിംഗയും മോഡ്രിച്ചും ഉൾപ്പെട്ട മധ്യനിര അതിശക്തം.

എന്നാൽ, ഡിബ്രൂയിനും റോഡ്രിയും സിൽവയും അടങ്ങുന്ന സിറ്റിയുടെ മധ്യനിര മികച്ച ഫോമിലാണ്. വാട്ഫോർഡിനെതിരെ നാല് തകർപ്പൻ ഗോളുകൾ നേടിയ ഗബ്രിയേൽ ജെസ്യൂസും മെഹറസും സ്റ്റെർലിംഗും ഫിൽ ഫോർഡനും മുന്നേറ്റനിരയിൽ ചുക്കാൻ പിടിക്കും. ഇത്തിഹാദിൽ സ്വന്തം കാണികളുടെ പിന്തുണയോടെ നിർണായക ലീഡ് നേടുകയാവും ഗാർഡിയോളയുടെ ലക്ഷ്യം.

Read Also:- ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ!

ആറ് വ‌‍ർഷം മുമ്പ് സിറ്റിയും റയലും ചാമ്പ്യൻസ് ലീഗ് സെമിയിൽ ഏറ്റുമുട്ടിയിരുന്നു. ഒറ്റ ഗോളിന് ജയം റയലിനൊപ്പം നിന്നു. അന്നത്തെ തോൽവിക്ക് പകരംവീട്ടാൻ കൂടിയാകും സിറ്റി ഇറങ്ങുക. ക്വാർട്ടർ ഫൈനലിൽ റയൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെയും സിറ്റി, അത്‍ലറ്റിക്കോ മാഡ്രിഡിനെയും തകർത്താണ് സെമിയിലേക്ക് ടിക്കറ്റ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button