ചര്‍മസുഷിരങ്ങളിലെ അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് വഴി മുഖത്ത് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകാറുണ്ട്. ഇന്ന് പലരും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നുതന്നെയാണ് ബ്ലാക്ക് ഹെഡ്‌സ്. ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടായ കാര്യമാണ്. എന്നാല്‍, എളുപ്പത്തില്‍ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാമെന്നാണ് ഡെര്‍മറ്റോളജിസ്‌ററ് ഡോക്ടര്‍ ഗീതിക മിട്ടല്‍ ഗുപ്ത പറയുന്നത്.
നേരിയ ബ്ലാക്ക് ഹെഡ്‌സ് മാറ്റാന്‍ മികച്ച ഒന്നാണ് സാലിസിലിക് ആസിഡ്. ഈ ബീറ്റാ ഹൈഡ്രോക്സി ആസിഡ് അധിക എണ്ണ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് കോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്‌സ് കൂടുതലാണെങ്കില്‍ റെറ്റിനോയിഡുകള്‍ പരീക്ഷിക്കുക. ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്നും സുഷിരങ്ങളില്‍ നിന്നും അധിക എണ്ണ നീക്കം ചെയ്യാനും ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാകുന്നത് കുറയ്ക്കാനും ബെന്റോണൈറ്റ് സഹായിക്കുന്നു.
Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!
അസെലിക് ആസിഡ് ബ്ലാക്ക് ഹെഡ്‌സുകളെ ഇല്ലാതാക്കുകയും മുഖക്കുരു മൂലമുണ്ടാകുന്ന നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കും. ഗ്ലൈക്കോളിക് ആസിഡും ലാക്റ്റിക് ആസിഡും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ സഹായകമാണ്. മുകളില്‍ പറഞ്ഞവയൊക്കെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കിലും ഒരു പുതിയ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നം/ചികിത്സ പരീക്ഷിക്കുന്നതിന് മുമ്പ് എപ്പോഴും നിങ്ങള്‍ ഡോക്ടറോട് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു.
Post Your Comments