News

മുഖം സുന്ദരമാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമായ ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും.

മുട്ടയിൽ ല്യൂട്ടിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയിൽ പ്രകൃതിദത്തമായ പ്രോട്ടീനും ആൽബുമിനും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്ഹെഡ്സ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും. എണ്ണമയം നീക്കം ചെയ്യാൻ ഇത് മികച്ചൊരു ഫേസ് പാക്കാണ്.

ഒലീവ് ഓയിൽ ഒരു മികച്ച ചർമ്മ മോയ്സ്ചറൈസറാണ്. പ്രത്യേകിച്ചും വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തിന് ഫലപ്രദമാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ ചർമ്മത്തിനും മുഖത്തിനും ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button