മുഖത്ത് പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ബ്ലാക്ക് ഹെഡ്സ് നീക്കാന്‍ പറ്റിയൊരു വഴിയാണ് ചെറുനാരങ്ങാനീര്. മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക്ക് ഹെഡ്സുള്ളിടങ്ങളില്‍ ഉരസുക. പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക്ക് ഹെഡ്സ് കൂടുതലുണ്ടാകാന്‍ സാധ്യത.
Read Also : ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ
കൂടാതെ, ചെറുനാരങ്ങാനീരില് പഞ്ചസാര ചേര്‍ത്ത് സ്ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക്ക് ഹെഡ്സുണ്ടെങ്കില്‍ സ്ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും.
മുട്ടവെള്ളയുടെ കൂടെ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക്ക് ഹെഡ്സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ബ്ലാക്ക് ഹെഡ്സ് എളുപ്പത്തില്‍ മാറും.
Post Your Comments