ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് ഇനി വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാം: വാര്‍ഷിക ഫീസ് 50000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈൻ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാൻ ചട്ടങ്ങൾ തയ്യാറായി. 50,000 രൂപ വാർഷിക ഫീസിൽ മൂന്നു വർഷമാണ് ലൈസൻസിന്റെ കാലാവധി. ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ പഴങ്ങളിൽ നിന്നും വൈൻ ഉൽപ്പാദിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. എക്സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങൾ നിയമവകുപ്പ് പരിശോധിച്ചതിന് ശേഷം, നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരും. വൈൻ ബോട്ടിലിങ് ലൈസൻസിന് 5000 രൂപയാണ് ഫീസ്.

വൈന്‍ ഉൽപ്പാദന കേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി അപേക്ഷകനും എക്സൈസ് വകുപ്പും കരാറിൽ ഏർപ്പെടണമെന്നും സ്ഥാപനവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളും സർക്കാരിന് ഈട് നൽകണമെന്നും ചട്ടത്തിൽ പറയുന്നു. ഏതെങ്കിലും കാരണത്താൽ സർക്കാരിന് പണം തിരികെ പിടിക്കണമെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കും. ലൈസൻസ് അനുവദിച്ചതായി അറിയിപ്പ് കിട്ടി 10 ദിവസത്തിനകം കരാറിൽ ഏർപ്പെടണം. ഇല്ലെങ്കിൽ ലൈസൻസ് റദ്ദാകും, ഫീസ് തിരികെ ലഭിക്കില്ല.

രാജ്യത്തെ മികച്ച രോഗി സൗഹൃദ ആശുപത്രിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ആംസ്റ്റർ ഗ്രൂപ്പ്

ലൈസൻസ് ലഭിക്കാനായി, ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്ന കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങളും, സാങ്കേതിക കാര്യങ്ങൾ വിശദമാക്കുന്ന റിപ്പോർട്ടും എക്സൈസിന് നൽകണം. ഇതോടൊപ്പം, വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങളും, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകളും എക്സൈസിന് നൽകണം. വൈന്‍ ഉൽപ്പാദന യൂണിറ്റിന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ‌ കാർഷിക വകുപ്പിലെ അസി.ഡയറക്ടർ ചെയർമാനായി കമ്മിറ്റി രൂപീകരിക്കണമെന്നും ചട്ടങ്ങളിൽ പറയുന്നു.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി യുഎഇ

എക്സൈസ് കമ്മീഷണർ അപേക്ഷകന്റെ വിവരങ്ങൾ പരിശോധിച്ച്, മുൻപ് അബ്കാരി കേസിൽ പ്രതിയല്ലെന്നും ധനസ്ഥിതി തൃപ്തികരമെന്നും ഉറപ്പാക്കണം. ഡെപ്യൂട്ടി കമ്മീഷണറാണ് ലൈസൻസ് പുതുക്കേണ്ടത്. വൈൻ നിർമ്മാണ കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ഒരു താക്കോൽ ഉടമസ്ഥനും ഒരു താക്കോൽ എക്സൈസ് ഇൻസ്പെക്ടറും സൂക്ഷിക്കണം. ഉൽപ്പാദന കേന്ദ്രത്തിന്റെ ജനലുകൾ ഇരുമ്പ് ഗ്രില്ലുകൊണ്ട് സുരക്ഷിതമാക്കണമെന്നും ചട്ടങ്ങളിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button