ThiruvananthapuramThrissurKozhikodeKannurKeralaLatest NewsIndiaNewsBusiness

രാജ്യത്തെ മികച്ച രോഗി സൗഹൃദ ആശുപത്രിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ആംസ്റ്റർ ഗ്രൂപ്പ്

മുംബൈയില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്

രാജ്യത്തെ ഏറ്റവും മികച്ച രോഗി സൗഹൃദ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിൻറെ അവാര്‍ഡിനാണ് ആസ്റ്റര്‍ ഗ്രൂപ്പ് അർഹമായത്.

മുംബൈയില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ സനദ്, ആസ്റ്റര്‍ സി എം ഐ, ആസ്റ്റര്‍ മെഡ്കെയര്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

Also Read :ഈദുൽ ഫിത്തർ: പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ച് ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button