
2022ലെ തന്റെ പ്രിയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ. 2022ൽ കുറേ നല്ല സിനിമകൾ കണ്ടെന്ന് പറഞ്ഞ അദ്ദേഹം അവയിൽ ഏറ്റവും ഇഷ്ടപ്പെട്ടവയുടെ പേരുകളാണ് ട്വിറ്ററിൽ പങ്കുവച്ചത്.
‘ഈ വർഷം ഞാൻ കുറേ നല്ല സിനിമകൾ കണ്ടു. എനിക്ക് പ്രിയപ്പെട്ടവയിൽ ചിലത് ഇതാ. എന്തെങ്കിലും വിട്ടുപോയോ?’ എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ ഒബാമ തനിക്ക് ഈ വർഷം ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ടത്.
‘ദി ഫാബെൽമാൻസ്, ഡിസിഷൻ ടു ലീവ്, ദി വുമൻ കിങ്, ആഫ്റ്റർസൺ, എമിലി ദി ക്രിമിനൽ, പെറ്റീറ്റ് മാമൻ, ഡിസൻ്റൻ്റ്, ഹാപ്പനിംഗ്, റ്റിൽ, എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്, ടോപ് ഗൺ മെവറിക്, ദി ഗുഡ് ബോസ്, വീൽ ഓഫ് ഫോർച്യൂൺ ആൻഡ് ഫാൻ്റസി, എ ഹീറോ, ഹിറ്റ് ദി റോഡ്, താർ, ആഫ്റ്റർ യാങ്’ എന്നീ സിനിമകളാണ് ലിസ്റ്റിലുള്ളത്.
കൂടാതെ, തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയും ഒബാമ ആരാധകരുമായി പങ്കിട്ടു. ജെസ്സാമിൻ ചാന്റെ ‘ദി സ്കൂൾ ഫോർ ഗുഡ് മദേഴ്‌സ്’, മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ ‘ദ ലൈറ്റ് വി ക്യാരി’ എന്നിവ തിരഞ്ഞെടുത്തു.
Post Your Comments