കൊച്ചി: ബാലതാരമായി സിനിമയിലെത്തി പിന്നീട്, നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോൾ, അഭിനയത്തേക്കാൾ കൂടുതൽ സജീവമായിരിക്കുന്നത് ഡബ്ബിങിലാണ്. മലയാള സിനിമയോടൊപ്പം തമിഴ്, തെലുങ്കു, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സൂപ്പർ താരം മോഹൻലാലിനെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ എന്നും ആ സ്‌നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നതെന്നും വിനീത് പറഞ്ഞു. മദ്യപാനത്തിൽ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ, എന്ന് പറഞ്ഞ് തന്നെ സുഹൃത്തുക്കൾ കളിയാക്കാറുണ്ടെന്ന് വിനീത് പറയുന്നു.
മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട: ഒരുകോടി രൂപയുമായി ദമ്പതികൾ പിടിയിൽ
‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തൽ, മദ്യപിക്കേണ്ടതായി ഒരു രംഗമുണ്ടായിരുന്നു.ആ രംഗത്ത് ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രമിച്ചത്. പക്ഷെ, മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ, എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിനെക്കാൾ, അതിനെല്ലാം സാക്ഷിയാവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.’ വിനീത് പറഞ്ഞു.
Post Your Comments