അഞ്ചല്‍: മലമേലില്‍ സ്വകാര്യ ഭൂമിയില്‍ മുപ്പതു വര്‍ഷത്തോളം വളര്‍ച്ചയെത്തിയ ചന്ദനമരം രാത്രിയില്‍ മുറിച്ചു കടത്തി.
കാതലുള്ള ചന്ദനമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ട നിലയിലാണ്. മുറിച്ചു മാറ്റിയ തടിയുടെ കുറ്റിക്ക് മുപ്പത് ഇഞ്ച് വ്യാസമുണ്ട്. ഈ വസ്തുവിലുണ്ടായിരുന്ന റബ്ബര്‍ മരങ്ങള്‍ ഒരു വര്‍ഷം മുമ്പ് മുറിച്ച് മാറ്റിയിരുന്നു. അതിനാൽ, ചന്ദനമരം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
Read Also : അറബിക്കടലില്‍ ചക്രവാതച്ചുഴി, അതിതീവ്ര ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
കഴിഞ്ഞ ദിവസം രാവിലെ സ്ഥല ഉടമയെത്തിയപ്പോളാണ് മരം മുറിച്ചു കടത്തിയതായി കണ്ടത്. ഉടന്‍ തന്നെ അഞ്ചല്‍ പൊലീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, അറക്കല്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ വസ്തു ഉടമ രേഖാമൂലം പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments