മണ്ണുത്തി: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശികളായ കോലങ്ങാത്ത് വീട്ടില്‍ സത്യജിത്ത്, പടിഞ്ഞാറെ വീട്ടില്‍ ബ്രഹ്മജിത്ത്, പടിഞ്ഞാറെ വീട്ടില്‍ വിഷ്ണുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം നാടു കടത്തിയ കൊഴുക്കുള്ളി സ്വദേശി ജിഷ്ണു നാട്ടിലെത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിക്കുകയും, പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ കൊടുങ്ങല്ലുക്കാവ് ക്ഷേത്രത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Read Also : ജമ്മു കശ്മീരില്‍ പുതിയ യുഗം, 20,000 കോടിയുടെ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് നരേന്ദ്രമോദി
മണ്ണുത്തി എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്, സീനിയര്‍ സി.പി.ഒ രഘുറാം, സി.പി.ഒമാരായ ബിനുക്കുട്ടന്, സഹാദ്, നിരാജ്മോന്‍, രാജേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments