ThiruvananthapuramKeralaNattuvarthaLatest NewsNews

വാക്കുകളേക്കാള്‍ മൂല്യമേറിയവയായിരുന്നു അവ: വിലപ്പെട്ട ഉപഹാരത്തെക്കുറിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: തനിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിട്ടി സ്വദേശിയായ കെഎന്‍ സജേഷിന്റെ ഭാര്യയും അസാം സ്വദേശിനിയുമായ, മുന്‍മി ഗെഗോയിക്ക് വീട് വച്ചു നല്‍കിയതിന് ലഭിച്ച പരമ്പരാഗതമായ അസാമീസ് ഷാളിനെക്കുറിച്ചാണ് താരം പങ്കുവച്ചത്. ഷാള്‍ അണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചു.

നഗരസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഇരിട്ടിയിലെ വികാസ് നഗര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മി മത്സരിച്ചിരുന്നു. ദീര്‍ഘകാലമായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് മുന്‍മി കഴിഞ്ഞിരുന്നത്. മുന്‍മിയ്ക്ക് സ്വന്തമായി വീടോ ഒരു സെന്റ് ഭൂമിയോ ഇല്ലെന്നറിഞ്ഞ സുരേഷ് ഗോപി വീട് വച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകിയിരുന്നു.

അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ: വ്യാപക നാശനഷ്ടം

എന്നാൽ, ഡല്‍ഹിയിലെ വസതിയില്‍ എത്തിയപ്പോള്‍ തനിക്കായി മറ്റൊരു സമ്മാനവും കാത്തിരിക്കുന്നുണ്ടായിരുന്നുവെന്നും താരം പറയുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമ്മാനിച്ച പട്ട് ഷോളും മധുരപലഹാരങ്ങളും വാക്കുകളേക്കാള്‍ മൂല്യമേറിയവയായിരുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button