Latest NewsUAENewsGulf

ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ

അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ അറിയിച്ചു. വിദേശ വ്യാപാര സഹമന്ത്രി താനി സയൂദിയാണ് കരാറിനെ കുറിച്ച് അറിയിച്ചത്. വാണിജ്യ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുഎഇയുമായി ഒപ്പുവെച്ച പ്രധാന കരാണിത്.

Read Also : മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മാരിയും ചേര്‍ന്നാണ് സമഗ്ര സാമ്പത്തിക കരാറില്‍ ഒപ്പു വെച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍ ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തു വിട്ടിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം. അടുത്ത അഞ്ചുവര്‍ഷത്തിനിടെ 100 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. യുഎഇയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രത്നം, ആഭരണം, തുണിത്തരങ്ങള്‍, തുകല്‍, പ്ലാസ്റ്റിക്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതിക്ക് പ്രയോജനം ചെയ്യുന്നതാണ് കരാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button