Latest NewsNewsBusiness

ഫോൺപേ വഴി ഇനി ട്രേഡിംഗ് നടത്താം, പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു

ഫോൺപേയുടെ ഉപസ്ഥാപനമായ ഫോൺപേ വെൽത്തിന് കീഴിലാണ് പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്

നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ കാൽവെപ്പുമായി പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ. നിക്ഷേപകരെ ലക്ഷ്യമിട്ട് ഓഹരി വാങ്ങലും വിൽപ്പനയും സാധ്യമാക്കുന്ന ഷെയർ.മാർക്കറ്റ് (Share.Market) എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. ഓഹരികൾക്ക് പുറമേ, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ എന്നിവയിലും നിക്ഷേപം നടത്താൻ കഴിയുന്നതാണ്.

ഫോൺപേയുടെ ഉപസ്ഥാപനമായ ഫോൺപേ വെൽത്തിന് കീഴിലാണ് പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. പ്രധാനമായും യുപിഐ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫോൺപേ അടുത്തിടെ വായ്പ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലേക്കും ചുവടുകൾ ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഷെയർ മാർക്കറ്റ് രംഗത്തേക്കുള്ള കടന്നുവരവും.

Also Read: കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും: ചാണ്ടി ഉമ്മന് വോട്ട് തേടി അഖിൽ മാരാർ

സീറോധ, ഗ്രോ, അപ്സ്റ്റോക്ക്സ് എന്നീ പ്ലാറ്റ്ഫോമുകളാണ് മൊബൈൽ ആപ്പ് വഴിയുള്ള ഓഹരി നിക്ഷേപ സേവന രംഗത്ത് പ്രധാനമായും പ്രവർത്തിക്കുന്നത്. ഈ കമ്പനികളാണ് ഫോൺപേയുടെ പ്രധാന എതിരാളികൾ. അമേരിക്കൻ ഇ-കോമേഴ്സ്/ഹൈപ്പർ മാർക്കറ്റ് ഭീമനായ വാൾമാർട്ടിന് 85 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം കൂടിയാണ് ഫോൺപേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button