ന്യൂഡല്‍ഹി: 2023ല്‍ രാജ്യത്തെ ലാന്‍ഡ് പോര്‍ട്ടുകളിലൂടെ 76,000 കോടി രൂപയുടെ വ്യാപാരം നടന്നു. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന ലാന്‍ഡ് പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 24 ലക്ഷം യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കിയതായും ലാന്‍ഡ് പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Read Also: എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞ് പോകുന്ന രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
രാജ്യത്ത് നിലവില്‍ 11 ലാന്‍ഡ് പോര്‍ട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. അട്ടാരി, അഗര്‍ത്തല, ദൗകി, പെട്രാപോള്‍, റക്സൗള്‍, റുപൈദിഹ, ജോഗ്ബാനി, മോറെ, സുതാര്‍കണ്ടി, ശ്രീമന്തപൂര്‍, ദേരാ ബാബ നാനാക്കിലെ പിടിബി എന്നിവയാണ് ഇത്. ഇതില്‍ ഏഴെണ്ണത്തിലൂടെയാണ് കൂടുതല്‍ വ്യാപാരവും നടന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സീ പോര്‍ട്ടുകള്‍ക്ക് സമാനമായി കര അതിര്‍ത്തി വഴിയുള്ള വ്യാപാരവും ഗതാഗതവും പ്രോത്സാഹിപ്പിക്കുകയാണ് ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ പ്രവര്‍ത്തന ലക്ഷ്യം. അട്ടാരി, അഗര്‍ത്തല, പെട്രാപോള്‍, റക്‌സോള്‍, ജോഗ്ബാനി, സുതാര്‍കണ്ടി, ശ്രീമന്തപൂര്‍ എന്നിവയിലൂടെയാണ് പ്രധാന വ്യാപാരം നടന്നതെന്ന് എല്‍പിഎഐയിലെ ഒരു ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments