MollywoodLatest NewsKeralaCinemaNewsEntertainment

പുരുഷാധിപത്യം മാറില്ല, മലയാള സിനിമയിലെ ആണാധിപത്യം മാറണമെങ്കില്‍ മഞ്ജു വാര്യര്‍ വിചാരിക്കണം: കൊല്ലം തുളസി

കൊച്ചി: മലയാള സിനിമയിലെ ആണാധിപത്യം മാറില്ലെന്ന് നടൻ കൊല്ലം തുളസി. ആണധികാരം ഒരിക്കലും മാറില്ലെന്നും അത് പ്രകൃതിനിയമമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഖലയിലാണെങ്കിൽ നടന് കൊടുക്കുന്ന അതേ പ്രാധാന്യം നടിക്കും കൊടുക്കേണ്ടത് നിർമ്മാതാവാണെന്നും, ചെയ്യേണ്ടവർ അത് ചെയ്യുന്നില്ലെന്നും കൊല്ലം തുളസി പറയുന്നു. ഗ്ലോബൽ ന്യൂസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത് രണ്ട് രീതിയിലാണ്. പുരുഷന് പുരുഷന്റേതായ ഒരു ജീവിതക്രമമുണ്ട്. സ്ത്രീയ്ക്ക് അതില്ല. ഒരു സുന്ദരിയായ പെണ്ണ് വിവാഹം കഴിച്ചു. ഗർഭിണിയായി. അപ്പോൾ ശരീരം മാറും. അത് പ്രസവിച്ച് കഴിഞ്ഞാൽ കുറച്ച് കൂടി ശരീരപ്രകൃതി മാറി. പിന്നെ വളരും തോറും ഉത്തരവാദിത്വങ്ങൾ കൂടും. കുഞ്ഞിനെ നോക്കണം. പ്രകൃതി തന്നെ രണ്ട് പേരെയും രണ്ട് ധ്രുവത്തിലാണ് വളർത്തിയത്. അതുകൊണ്ട് തന്നെ തുല്യനീതി കിട്ടാൻ സാധ്യത കുറവാണ്. ഏത് മേഖലയിലാണ് അത് കിട്ടിയിട്ടുള്ളത്? അവരെ മുഖ്യധാരയിലേക്ക് പ്രാപ്ത്തരാക്കി എടുക്കുന്നില്ല. മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന അനാഥവൃന്ദം വേറെ ആർക്കും കിട്ടില്ല. അതിന് അസൂയ പെട്ടിട്ട് കാര്യമില്ല.

Also Read:നാല് പേരുടെ ദുരൂഹ മരണം, വിചിത്രമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം

മഞ്ജു വാര്യർ ആയാലും, മറ്റ് നടിമാർ ആയാലും സിനിമകൾ നിർമ്മിച്ച് അങ്ങനത്തെ പ്രാധാന്യമുള്ള കഥകൾ ചെയ്ത് ഹിറ്റാക്കട്ടെ. പത്ത് പടം പൊട്ടിയാലും മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നുമില്ല. നടിമാർ അങ്ങനെയുള്ള സിനിമകൾ ചെയ്ത് ജനങ്ങൾക്ക് മുന്നിലേക്ക് കൊടുക്കട്ടെ. ജനം ആക്സെപ്റ്റ് ചെയ്യട്ടെ. വനിതാ സംഘടനകൾ വരുന്നത് നല്ലതാണ്. ഇ.കെ നയനാർ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്, സ്ത്രീകൾ ഉള്ളിടത്തത് പീഡനം നടക്കുമെന്ന്. അത് ഉള്ള കാര്യമാണ്. ലോകത്ത് നടക്കുന്ന പ്രക്രിയ ആണ്. സിനിമ രംഗത്തുമുണ്ട് അത്. മാറ്റങ്ങൾ നല്ലതാണ്’, കൊല്ലം തുളസി പറഞ്ഞു.

യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button