ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് സ്വീകരിച്ചതോടെ, ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായെന്നും മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ, വലിയ അഴിമതി ലക്ഷ്യം വെച്ചാണ് പിണറായി വാർഷികാഘോഷം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button