ThrissurLatest NewsKeralaNattuvarthaNews

ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകൻ നിഹാലാണ് (18) മരിച്ചത്

ചാവക്കാട്: ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകൻ നിഹാലാണ് (18) മരിച്ചത്. കൂടെയുണ്ടായിരുന്ന നഹൽ (17), എടക്കഴിയൂർ ആനക്കോട്ടിൽ കരീമിന്റെ മകൻ നദീം എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 11ഓടെ അകലാട് ഒറ്റയിനി മദ്രസക്ക് സമീപമാണ് അപകടം നടന്നത്. മൂന്നു പേരെയും മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിഹാലിന്റെ ജീവൻ രക്ഷിക്കാനായില്ല.

Read Also : കണ്ടകശനി കൊണ്ടേ പോകൂ: കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു, ലക്ഷങ്ങൾ നഷ്ടം

ഗുരുതരമായി പരിക്കേറ്റ നഹലിനെ തൃശൂർ അശ്വനി ആശുപത്രിയിലേക്കും നദീമിനെ തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി. നിഹാലിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button