Latest NewsKeralaNews

കണ്ടകശനി കൊണ്ടേ പോകൂ: കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു, ലക്ഷങ്ങൾ നഷ്ടം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ചിറക്കിയ കെ സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിക്ക് തലവേദനയാകുന്നു. അപകടങ്ങൾ തുടർക്കഥയാകുന്നു. കെ സ്വിഫ്റ്റ് ഇന്ന് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി കൈതപൊയിലിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.

സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസങ്ങളിലും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. തുടർച്ചയായി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെടുന്നത് ദുരൂഹതയുണർത്തുന്നു. ഇതോടെ, ലക്ഷങ്ങളാണ് നഷ്ടം വന്നിരിക്കുന്നത്.

Also Read:മുഖത്തെ കറുപ്പ് നിറം മാറാൻ

ദിവസങ്ങൾ മാത്രം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് സ്റ്റാൻഡിൽ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് ലോഫ്ലോർ ബസിന്റെ ചില്ല് തകർന്നിരുന്നു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റും സുൽത്താൻ ബത്തേരിയിൽ നിന്ന് വന്ന ലോഫ്ലോറും ഇടിച്ചാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസുകൾ അപകടത്തിൽ പെടുന്നത് തുടരുകയാണ്. നേരത്തെ, അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button