ThiruvananthapuramLatest NewsKeralaNattuvarthaNews

പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്‍കുന്ന ഫണ്ടുകള്‍ പിണറായി സർക്കാർ വകമാറ്റുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നല്‍കുന്ന ഫണ്ടുകള്‍ സംസ്ഥാന സർക്കാർ വകമാറ്റുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫണ്ടുകളിൽ വെട്ടിപ്പ് നടത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ കേരളത്തിലെ പട്ടികജാതിക്കാരില്‍ എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

‘പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. പട്ടികജാതി ഫണ്ട് വെട്ടിപ്പും അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്,’ ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക

കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ പട്ടികവിഭാഗക്ഷേമ പദ്ധതികള്‍ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലും എത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button