
തിരുവനന്തപുരം: സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. പാങ്ങപ്പാറയിലാണ് സംഭവം. പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് ഉച്ചയ്ക്ക് അഞ്ചംഗ സംഘം ആക്രമിച്ചത്.
വീടിനു സമീപം നിന്ന് കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാർ നൽകിയ പരാതി. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ഉടൻതന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments