തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. നിയന്ത്രണങ്ങള്‍ ജീവനക്കാര്‍ക്കും ബാധകമായിരിക്കും. സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ പ്രധാന വാതിലുകളില്‍ കയറാനും ഇറങ്ങാനും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രം ബാരിയര്‍ തുറക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഉപകരണങ്ങളെല്ലാം സെക്രട്ടേറിയറ്റിലെത്തിയിട്ടുണ്ട്. ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം എല്ലാ ബ്ലോക്കുകളിലും സ്ഥാപിക്കും. സന്ദര്‍ശകര്‍ക്കും നിയന്ത്രണം വരും.
Read Also : രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനം: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഷാനിമോൾ ഉസ്മാൻ
പുതിയ സംവിധാനത്തിനെതിരെ, കടുത്ത എതിര്‍പ്പുമായി സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തി. ഇത് ജീവനക്കാരെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
ഫാക്ടറികളില്‍ പോലും ഇല്ലാത്ത നിയന്ത്രണങ്ങളും അടച്ചിടലുകളും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി.
Post Your Comments