തിരുവനന്തപുരം: ഉദ്യോഗസ്ഥർ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളുന്നതായി കണ്ടെത്തൽ. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ജീവനക്കാർ വീടുകളിൽ നിന്ന് മാലിന്യം കൊണ്ടു വന്ന് നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില ജീവനക്കാർ വരുമ്പോൾ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് എത്തുന്നതെന്നും കണ്ടെത്തുകയുണ്ടായി. ഇത്തരത്തിൽ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉത്തരവിറക്കി.
സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകൾക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും സിസിടിവിയിൽ പതിഞ്ഞാൽ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Post Your Comments