Latest NewsNewsIndia

മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി: പ്രശംസയുമായി പ്രധാനമന്ത്രി

ലക്നൗ: മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്സ് ഭരണകാലത്ത് ഗുണ്ടാസംഘങ്ങൾക്കും അക്രമ പരമ്പരകൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശെന്നും എന്നാൽ ഇന്ന് അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനമായി യുപി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാകുന്നു

ഒരു കാലത്ത് ഉത്തർപ്രദേശിൽ നിയമ വ്യവസ്ഥ തകർന്ന നിലയിൽയിരുന്നു. എന്നാൽ ഇന്ന് അതിനെല്ലാം മാറ്റം വന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പോലീസ് സബ് ഇൻസ്‌പെക്ടർമാർ, സായുധ പോലീസ് സേന, പ്ലാറ്റൂൺ കമാൻഡർമാർ, അഗ്നിശമനസേനാംഗങ്ങൾ എന്നിവർക്ക് നിയമനം നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

വിഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ധനമന്ത്രി സുരേഷ് ഖന്ന തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Read Also: കളങ്കം ഉണ്ടാക്കുന്ന വ്യക്തികളെ ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല: അഴിമതിക്കാരോട് ദാക്ഷിണ്യമില്ലെന്ന് പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button