
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവുമായി ഷാനിമോൾ ഉസ്മാൻ. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമാണെന്ന് ഷാനിമോൾ പറഞ്ഞു. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഷാനിമോൾ പരിഹസിച്ചു.
വിപ്ലവം നടപ്പാക്കുന്നതിനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്നും ഷാനിമോൾ ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഷാനിമോൾ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാ സ്ഥാനാർത്ഥിയായി കോൺഗ്രസ് ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ, അവസാന നിമിഷത്തിൽ ജെബി മേത്തറിന് സീറ്റ് നൽകിയതായി നേതൃത്വം അറിയിക്കുകയായിരുന്നു.
Post Your Comments