Latest NewsNewsIndia

അനുമതിയില്ലാതെ മതഘോഷ യാത്രകൾ പാടില്ല, ഉച്ചഭാഷിണികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്: ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകുവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും ഉത്തരവിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

സംസ്ഥാനത്ത് ആഘോഷങ്ങളുടെ ഭാഗമായി മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാമെന്നും എന്നാൽ, അതിന്റെ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തണം : കെ സുരേന്ദ്രന്‍

മത ആചാരവുമായി ബന്ധപ്പെട്ടു നടന്ന ഘോഷയാത്രയിൽ ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. മഹാരാഷ്‌ട്രയിലും കർണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിതർക്കമുണ്ടാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button