പാലക്കാട്: പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് ഇക്കുറി അനുമതിയില്ല. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല ക്രമീകരിച്ചിട്ടില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
വെടിക്കെട്ടിനായി നൽകുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റിസ്ക് അസസ്മെന്റ് പ്ലാൻ വേല കമ്മിറ്റി ഹാജരാക്കിയിട്ടില്ല. കൂടാതെ, ഉപകരണങ്ങളുടെ കെമിക്കൽ ലബോറട്ടറി പരിശോധന നടത്തിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരം അപേക്ഷകൾ രണ്ട് മാസത്തിനു മുൻപാണ് സമർപ്പിക്കേണ്ടത്. എന്നാൽ, ഈ നിബന്ധനയും ലംഘിച്ചുവെന്ന് എഡിഎം ഉത്തരവിൽ ചൂണ്ടിക്കാട്ടി. മാർച്ച് 26, 27 തീയതികളിലാണ് കാട്ടുശ്ശേരി വെടിക്കെട്ട്.
Also Read: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞെടുപ്പ് കമ്മീഷന് പരാതി
Post Your Comments