കണ്ണൂര്‍: കേരളത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍, ഏറ്റവും അപകടകാരിയായ പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എം.വി ഗോവിന്ദന്റെയും മറ്റും പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മും മതഭീകരവാദ സംഘടനായ പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള സഖ്യം കൂടുതല്‍ ശക്തമാവുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി സ്വാഗതം ചെയ്യുകയാണ് സിപിഎം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തിയാല്‍ കേരളത്തില്‍ സമാധാനം ഉണ്ടാകും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തിലെത്തുന്ന അമിത് ഷായുമായി ഇക്കാര്യം സംസാരിക്കും’, കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റേതാണ്. വാഹനത്തെ സംബന്ധിച്ച് മറുപടി പറയണമെന്നും ധാര്‍മ്മികത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് നടന്നത് സമാധാന യോഗമല്ല. അവിടെ സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ടാണ്. പോലീസ് പാലക്കാട് നിഷ്‌ക്രിയമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments