ലക്നൗ: ജില്ല ജഡ്ജിയിൽ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും, അപമാനിതയായി ജീവിക്കുന്നതിന് പകരം ജീവനൊടുക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി വനിതാ ജഡ്ജി. യുപിയിലെ ബാന്ദ ജില്ലയിലെ സിവിൽ ജഡ്ജി അർപിത സാഹുവാണ് മുൻപ് താൻ ജോലിചെയ്ത ബാരാബാങ്കിയിലെ ജില്ല ജഡ്ജിയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
‘സംഭവത്തിൽ നിരവധി പരാതികൾ നൽകിയിട്ടും അതിക്രമം നടത്തിയ ജഡ്ജിക്കെതിരെ യാതൊരു നടപടിയുമില്ല. ഇങ്ങനെ അപമാനിതയായി ജീവിക്കുന്നതിലും ഭേദം ജീവനൊടുക്കുകയാണ്. അതിന് അനുവാദം നൽകണം. ഏറെ അഭിമാനത്തോടെയും സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനാകുമെന്ന ധാരണയോടെയുമാണ് ഞാൻ നിയമവ്യവസ്ഥയുടെ ഭാഗമായത്. എന്നാൽ, എല്ലാ വാതിലുകൾക്ക് മുന്നിലും നീതിക്ക് വേണ്ടി യാചിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ എനിക്ക്. ഞാൻ ലൈംഗികാതിക്രമത്തിനിരയായി’, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തിൽ അർപിത സാഹു വ്യക്തമാക്കി.
പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന പട്ടികയിൽ ഇനി ആധാർ ഇല്ല, അറിയിപ്പുമായി യുഐഡിഎഐ
ലൈംഗികാതിക്രമത്തിനെതിരായ നിയമം ഒരു നുണയാണ്. ലൈംഗികാതിക്രമം സഹിച്ച് ജീവിക്കാൻ പഠിക്കണമെന്നാണ് ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും പറയാനുള്ളത്. അതാണ് നമ്മുടെ ജീവിതത്തിന്‍റെ യാഥാർഥ്യം.നിങ്ങളെ ആരും കേൾക്കുകയോ വേവലാതിപ്പെടുകയോ ഇല്ല. പരാതിപ്പെട്ടാൽ നിങ്ങൾ തന്നെയാണ് വീണ്ടും പീഡനമനുഭവിക്കുക. ആരും കേൾക്കാനുണ്ടാവില്ല എന്ന് പറയുന്നതിൽ സുപ്രീംകോടതിയും ഉൾപ്പെടും. നിങ്ങളുടെ പരാതിക്ക് എട്ട് സെക്കൻഡ് ലഭിക്കും. നിങ്ങൾ അപമാനിക്കപ്പെടും. നിങ്ങൾ ആത്മഹത്യചെയ്യാൻ നിർബന്ധിതരാകും. എന്നെപ്പോലെ നിർഭാഗ്യവതിയല്ലായെങ്കിൽ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങൾക്ക് മരിക്കാനാകും,’ അർപിത സാഹു കത്തിൽ പറയുന്നു.
Post Your Comments