മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ലഖ്‌നൗവും ബാംഗ്ലൂരും വിജയവഴിയില്‍ തിരിച്ചെത്തിയാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്.
കെഎല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും നല്‍കുന്ന ഓപ്പണിംഗാണ് ലഖ്‌നൗവിന്‍റെ കരുത്ത്. രാഹുല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 60 പന്തില്‍ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡികോക്ക് 13 പന്തില്‍ 24 റണ്‍സ് നേടി മികച്ച തുടക്കം നൽകി. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ലഖ്‌നൗവിന്‍റെ ബാറ്റിംഗ് നിര അതിശക്തം. ബൗളിംഗില്‍ ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍, ദുഷ്‌മന്ത ചമീര എന്നിവരിലാണ് പ്രതീക്ഷകള്‍.
Read Also:- ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!
നായകന്‍ ഫാഫ് ഡുപ്ലസിസും അനുജ് റാവത്തും ഇന്ന് മികച്ച തുടക്കം നൽകിയാൽ വലിയൊരു ടോട്ടൽ പടുത്തുയർത്താൻ ആര്‍സിബിക്കാവും. വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെൽ, ഷഹ്‌ബാസ് അഹമ്മദ് എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിന്‍റെ വെടിക്കെട്ട് ഫിനിഷിംഗാണ് സീസണില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ കരുത്ത്. വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജും താളം നിലനിര്‍ത്തിയാല്‍ ലഖ്‌നൗ വിയർക്കും.
Post Your Comments