തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എംഎൽഎ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ജോർജിന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹത്തിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. വർഗീയതക്കെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വർഗീയ കലാപത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പാലക്കാട്ടെ കൊലപാതകങ്ങൾ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താനാണ് ചിലരുടെ ശ്രമമെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ അണിനിരത്തി ഭീതി പരത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
സങ്കുചിത നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും കൊലപാതകങ്ങളെ അവർ അപലപിച്ചില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments