ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഭാരത് സീരീസ്’ വാഹന രജിസ്ട്രേഷൻ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്: അപ്പീൽ നൽകാൻ ഒരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷൻ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹന ഉടമയ്ക്ക് വൻ ലാഭമുണ്ടാകുന്ന പദ്ധതി കേന്ദ്രസർക്കാർ 7 മാസം മുൻപാണ് നടപ്പാക്കിയത്. സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാനാണ് ‘ഭാരത് സീരീസ്’ എന്ന പേരിൽ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം കേന്ദ്രസർക്കാർ ആരംഭിച്ചത്. എന്നാൽ, പദ്ധതി നടപ്പിലാക്കാതെ കേരളം മടിച്ച് നിൽക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ കേന്ദ്രസർക്കാരിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ചില ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ്, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്. 300 കോടിയുടെ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കാത്തത്.

സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണം: ബിജെപി

ആദ്യഘട്ടത്തിൽ സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന സർക്കാരിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ്, ബിഎച്ച് രജിസ്ട്രേഷൻ കേന്ദ്രം നടപ്പാക്കിയത്.

15 വർഷത്തിലൊരിക്കൽ വാഹനനികുതി അടയ്ക്കുന്ന നിലവിലെ രീതിക്കു പകരം 2 വർഷത്തിലൊരിക്കൽ നികുതി അടച്ചാൽ മതിയെന്നതും 8% മുതൽ 12% വരെ മാത്രമേ വാഹന നികുതിയുള്ളൂ എന്നതുമായിരുന്നു കേന്ദ്രസർക്കാർ പദ്ധതിയുടെ നേട്ടം. നിലവിൽ കേരളത്തിലെ വാഹന നികുതി 9% മുതൽ 21% വരെയാണ്. പുതിയ വാഹനം വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക ലാഭമാണ് ബിഎച്ച് രജിസ്ട്രേഷൻ വഴിയുണ്ടാകുക.

നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിൽ, വാഹനവില, ജിഎസ്ടി, കോംപൻസേറ്ററി സെസ് എന്നിവ ചേർന്ന തുകയുടെ മുകളിലാണ് നികുതി ഏർപ്പെടുത്തുന്നത്. 28% ആണ് ജിഎഎസ്‌ടി. എന്നാൽ, ബിഎച്ച് രജിസ്ട്രേഷനിൽ വാഹനവില മാത്രം കണക്കാക്കി അതിന്റെ മുകളിലാണ് നികുതി ഏർപ്പെടുത്തുന്നത്. ഇതേത്തുടർന്ന്, ഉപയോക്താവിന് വലിയ ലാഭമാണ് വാഹന രജിസ്ട്രേഷനിൽ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button