KozhikodeLatest NewsKeralaNattuvarthaNews

തീവ്രവാദ സംഘടന പെണ്‍കുട്ടികളെ സംഘടിതമായി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നു,ലൗ ജിഹാദില്‍ സമഗ്ര അന്വേഷണം വേണം

തലശ്ശേരി: ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടന ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ലൗ ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

ലൗ ജിഹാദിനെ ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി കാണരുതെന്നും തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘടന സംഘടിതമായി പെണ്‍കുട്ടികളെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നുണ്ടെന്നും ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ലെന്നും ബിഷപ്പ് പറഞ്ഞു.

‘സ്വിഫ്റ്റ് ബസ് ഹിറ്റ്’: ഒരാഴ്ചകൊണ്ട് നേടിയ കളക്ഷൻ 35.38 ലക്ഷം

ലൗ ജിഹാദ് വിഷയത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നുവെന്നും കോടഞ്ചേരിയിലെ ജോത്സ്നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്, സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയമുണ്ടെന്നും ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button