KeralaLatest News

‘സ്നേഹത്തിന്റെ ഈസ്റ്ററാകട്ടെ’ ജോയ്‌സ്‌ന ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പങ്കുവച്ച് ഷെജിൻ

കോടഞ്ചേരി: ലവ് ജിഹാദ് ഉൾപ്പെടെ ആരോപണം ഉയര്‍ന്ന കോടഞ്ചേരി മിശ്ര വിവാഹത്തിലെ പെണ്‍കുട്ടി ജോയ്സ്ന ഈസ്റ്റര്‍ ദിനത്തിൽ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ വരന്‍ ഷെജിൻ. ‘നന്മയുടേയും സ്നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

നേരത്തെ, ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും ഷെജിൻ പറഞ്ഞിരുന്നു. അതേസമയം, ജോയ്‌സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ജോയ്‌സ്നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് ഉത്തരവ്. കോടഞ്ചേരി പോലീസിനോടാണ് കോടതിയുടെ ഉത്തരവ്.
മകളെ തട്ടിക്കൊണ്ടുപോയതാണെന്നും, സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമാണ് ജോയ്‌സ്നയുടെ പിതാവ് ഹർജിയില്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button