മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ തോറ്റത്. 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ആവേഷ് ഖാന്‍ ലഖ്‌നൗവിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിനെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (103) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഗംഭീര തുടക്കമാണ് ലഖ്‌നൗവിന് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍, ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (24) നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (38) നായകന് മികച്ച പിന്തുണ നൽകി. രാഹുല്‍- മനീഷ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.
Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
19-ാം ഓവറില്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. മുംബൈ നിരയിൽ സൂര്യകുമാര്‍ യാദവ് (37), ഡിവാള്‍ഡ് ബ്രേവിസ് (31), തിലക് വര്‍മ (26), കീറണ്‍ പൊള്ളാര്‍ഡ് (25) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇഷാന്‍ കിഷന്‍ (13), രോഹിത് ശര്‍മ (6), ഫാബിയന്‍ അലന്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി.
Post Your Comments