കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎൽ 2023 ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഔദ്യോഗിക പാർട്ണറെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പാർട്ണറാകുന്നത് റിലയൻസ് ഡിജിറ്റലാണ്. ടീമിന്റെ പ്രധാന പാർട്ണറാകുന്നതിലൂടെ പ്രായവ്യത്യാസമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ റിലയൻസ് ഡിജിറ്റലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിലെ ജനപ്രിയ ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. രാജ്യത്തുടനീളം നിരവധി ആരാധകരാണ് മുംബൈ ഇന്ത്യൻസിന് ഉള്ളത്.
ഐപിഎല്ലിലെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. റിലയൻസ് ഡിജിറ്റലിന്റെ സ്റ്റോറുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവ സന്ദർശിക്കുന്നവർക്ക് മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളുടെ ടിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
Post Your Comments