ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒരു മലയാളി ബാറ്റ്സ്മാന്റെ ഉദയം കണ്ടു. കേരള ടീമിന് വേണ്ടി പടപൊരുതിയ, ഇടക്ക് പല തവണ ലേലത്തിൽ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമിൽ പരാജയപ്പെട്ട, അവസരങ്ങൾ കിട്ടാതെ പോയ വിഷ്ണു വിനോദ് ആയിരുന്നു ആ താരം. കേരളത്തിന്റെ തീപ്പൊരി ഓപ്പണിങ് ബാറ്സ്മാൻ മുംബൈയിൽ തന്റെ പ്രതിഭ പ്രദർശിപ്പിക്കുകയായിരുന്നു ഇന്നലെ. അതിശയിപ്പിക്കുന്ന സ്‌ട്രോക്ക്‌പ്ലേയിലൂടെ കമന്റേറ്റർമാരെ പോലും ഇരിപ്പിടങ്ങളിൽ നിന്നും തുള്ളിച്ച വിഷ്ണു വിനോദ് ആരാണെന്ന് തിരയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.
അരങ്ങേറ്റ മത്സരത്തിൽ 20 ബോളിൽ 30 റൻസിന്റെ ഒരു കിടിലൻ ഇന്നിങ്സുമായി പവലിയിനിലേക്ക് തിരിഞ്ഞു നടന്ന വിഷ്ണുവിനെ ഐ.പി.എൽ ഫാൻസ് അത്ര പെട്ടന്നൊന്നും ഇനി മറക്കില്ല. 2017ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ടീമിന്റെ ഭാഗവും, 2021ൽ ഡൽഹി ക്യാപിറ്റൽസിനൊപ്പവും പിന്നീട് 2022ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനുമൊപ്പവുമായിയുന്നു വിഷ്ണു. അപ്പോഴൊന്നും ക്രീസിലിറങ്ങാൻ വിഷ്ണുവിന് ഭാഗ്യം ലഭിച്ചില്ല. ഒടുവിൽ ഇത്തവണ നീല ജേഴ്‌സിയിൽ അവൻ കളത്തിലിറങ്ങി.
വിഷ്ണു അടിച്ച സിക്സറുകൾക്കെല്ലാം പ്രത്യേക ഭംഗിയായിരുന്നു. വിഷ്ണുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കണ്ട്, കമന്ററിക്കിടയിൽ മഞ്ജരേഖർ ചോദിച്ചതിങ്ങനെ ‘ഈ കുട്ടി, ഇവൻ എവിടെ നിന്നുമാണ് വന്നത്?’. അതിനുള്ള ഉത്തരം, ‘ഇങ്ങ് കേരളത്തിൽ നിന്നുമാണ്!’ എന്നാണ്.
Even with SKY at the other end, this could be the six of the #IPL2023 season from Vishnu Vinod ???#MIvGT #IPLonJioCinema #TATAIPL pic.twitter.com/FdDKlCN3d8
— JioCinema (@JioCinema) May 12, 2023
Post Your Comments