NattuvarthaLatest NewsKeralaNewsIndia

വിഷു ദിനത്തിൽ തന്നെ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും: ഹാ എന്തൊരു ഭംഗി: കെ ടി ജലീൽ

മലപ്പുറം: മതേതരമായ മൂന്ന് പ്രത്യേക ദിവസങ്ങൾ ഒന്നിച്ചു വന്നത് ഇന്ത്യയുടെ ഭംഗിയാണെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുസ്വരതയുടെ മഴവില്ല് വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു ചന്തമെന്നാണ് ഈ വെള്ളിയാഴ്ച ദിവസത്തെ കെ ടി ജലീൽ അടയാളപ്പെടുത്തിയത്.

Also Read:കുട്ടികളിൽ ദേശസ്നേഹം വളർത്തിയാൽ ലഹരി വസ്തുക്കളിൽ നിന്ന് അവരെ രക്ഷിക്കാം: കെ രാജന്‍

‘വിഷു ദിനത്തിൽ തന്നെയാണ് വിശുദ്ധ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും. ദു:ഖ വെള്ളിയാഴ്ചയും അതേ ദിവസം തന്നെ. ബഹുസ്വരതയുടെ മഴവിൽ വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു ചന്തം! ആ സൗന്ദര്യം തല്ലിക്കെടുത്താൻ ദയവായി ആരും മുതിരരുത്. ഏവർക്കും വിഷു ദിനാശംസകൾ’, കെ ടി ജലീൽ കുറിച്ചു.

അതേസമയം, എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button