തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികളും യുവ തലമുറയും കടന്ന് പോകുന്നതെന്ന് മന്ത്രി കെ രാജൻ. ഇത്തരം സന്ദര്‍ഭത്തില്‍ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രം പോലുള്ളവയുടെ പ്രാധാന്യം ഏറുകയാണെന്നും കുട്ടികളില്‍ ദേശ സ്നേഹവും അച്ചടക്കവും നല്ല സ്വഭാവവും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
‘നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ അടിസ്ഥാനപരമായി വേണ്ടത് മാനസികവും ശാരീരികവുമായ വ്യായാമവും വിനോദവും കരുത്തുമാണ്. നല്ല കുട്ടികൾ സമൂഹത്തിൽ നിന്ന് ഉയർന്നു വന്നെങ്കിലെ നല്ല സമൂഹവും നല്ല സംസ്ഥാനവും നല്ല രാജ്യവും ഉണ്ടാവൂ.. അതിന് നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണം’, മന്ത്രി പറഞ്ഞു.
അതേസമയം, പുതു തലമുറയില്‍ ദേശസ്നേഹം, ആത്മധൈര്യം എന്നിവ വളര്‍ത്തുന്നതിന്റെ ഭാഗമായി മണലൂര്‍ അടക്കമുള്ള പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി പരിശീലനം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments