മേരിലാന്‍ഡ്: സംശയാസ്പദമായ സാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ മരണ കാരണം കണ്ടെത്തി. വീട്ടുടമ മരിച്ചത് പാമ്പ് കടിയേറ്റിട്ടാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. യുഎസിലെ മേരിലാന്‍ഡിലാണ് സംഭവം. ചാള്‍സ് കൗണ്ടിയിലെ പോംഫ്രെറ്റില്‍ താമസിച്ചിരുന്ന ഡേവിഡ് റിസ്റ്റണ്‍ ആണ് മരിച്ചത്.
Read Also : അമ്മയാകണം, തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ: തടവുകാരന് 15 ദിവസത്തെ പരോൾ
അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്, പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കിടന്ന വീട്ടില്‍ 124 വിവിധയിനം പാമ്പുകളെ കൂടി കണ്ടെത്തിയത്. മരിച്ചയാള്‍ വളര്‍ത്തിയിരുന്ന പാമ്പുകളായിരുന്നു ഇവ. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു റിസ്റ്റണ്‍. വിഷപ്പാമ്പുകളും വിഷമില്ലാത്തവയും റിസ്റ്റണ്‍ വളര്‍ത്തിയ കൂട്ടത്തിലുണ്ട്.
എന്നാല്‍, ഇവയുടെ കടിയേറ്റല്ല ഉടമ മരിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും തുടരന്വേഷണത്തിലുമാണ് ഇയാള്‍ മരിച്ചത് പാമ്പുകടിയേറ്റാണെന്ന് തെളിഞ്ഞത്.
Post Your Comments