ജോധ്പുർ: ഗർഭിണിയാകാനും പ്രസവിക്കാനുമായി തന്റെ ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ. രേഖ എന്ന യുവതിയാണ് 34 കാരനായ ഭർത്താവ് നന്ദലാലിനെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി ജോധ്പൂർ ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് അമ്മയാകാൻ തടവുകാരനായ ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുകയാണ് ജോധ്പൂർ ഹൈക്കോടതി. ഭർത്താവിന്റെ ജയിൽവാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങളെ ബാധിച്ചതായി ജസ്റ്റിസുമാരായ സന്ദീപ് മോത്ത, ഫർസന്ദ് അലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
സന്തതി എന്ന യുവതിയുടെ അവകാശം ദാമ്പത്യ ബന്ധത്തിലൂടെ നടപ്പാക്കാൻ കഴിയും. ഇത് കുറ്റവാളിയെ സാധാരണ നിലയിലാക്കുന്നതിനും കുറ്റവാളിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനും സഹായിക്കും. പരോളിന്റെ ലക്ഷ്യം കുറ്റവാളിയെ മോചിപ്പിച്ചതിന് ശേഷം സമാധാനത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണെന്നും കോടതി വ്യക്തമാക്കി.
അജ്മീർ ജയിലിൽ കഴിയുന്ന ഇയാൾക്ക് രാജസ്ഥാനിലെ ഭിൽവാര കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
Post Your Comments